ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഏപ്രിൽ 22 തിങ്കളാഴ്ച യു.എ.ഇ.യിൽ സന്ദർശനം നടത്തും.
ദുബായ്വാർത്ത വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകൂ.. Click here
സന്ദർശന വേളയിൽ, സുൽത്താൻ ഹൈതം യു.എ.ഇ. പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യുഎഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും, സാഹോദര്യവുമായ ബന്ധങ്ങളെക്കുറിച്ചും ഇരുവരുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യും. ഇരു രാജ്യങ്ങൾ തമ്മിൽ അവരുടെ ജനങ്ങളുടെ അഭിലാഷങ്ങളും നിറവേറ്റുന്നു എന്നതാണ് ലക്ഷ്യം.
പൊതുതാൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യും.