എയർ അറേബ്യയും കോസ്മോ ട്രാവലും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷണ വിതരണം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി. ബിരിയാണിയും വെള്ളവും ഉൾപ്പടെ അഞ്ഞൂറിലധികം കിറ്റുകളും ആയിരത്തിൽ അധികം റെഡി ടു കുക്ക് ഭക്ഷണവുമാണ് നൽകിയത്. അജ്മാൻ നുഐമിയ ഏരിയ, ഷാർജയിലെ ഖ്വാസിമിയ, അബു ഷഗാര തുടങ്ങിയ സ്ഥലങ്ങളിലാണ് നിരവധി വോളന്റിയേഴ്സിന്റെ സഹായത്തോടെ വിതരണം ചെയ്തത്. എയർ അറേബ്യ യു.എ.ഇ ഏരിയ മാനേജർ ഷഹ്ഷാദ് നഖ് വി, ഷാർജ സെയിൽസ് മാനേജർ അബ്ദുള്ള മുഹമ്മദ്, കോസ്മോ ക്‌ളസ്റ്റർ മാനേജർ സഹീർ നവാസ്, കോസ്മോ റവന്യു മാനേജർ സിദ്ദിഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.