ദുബായ്: കഴിഞ്ഞയാഴ്ച യുഎഇയിൽ പെയ്ത തീവ്രമായ മഴ ദുബായ് മെട്രോ സർവീസുകളെ ബാധിക്കുകയും അതെ തുടർന്ന് പല സ്‌റ്റേഷനുകളിലും ഒട്ടേറെ യാത്രക്കാർ കുടുങ്ങിയതിനാൽ പ്രവർത്തനം ഏറെക്കുറെ സ്തംഭിക്കുകയും ചെയ്തിരുന്നു. മെട്രോ റെഡ് ലൈൻ പ്രവർത്തനക്ഷമമായെങ്കിലും, ഓൺപാസീവ്, ഇക്വിറ്റി, അൽ മഷ്രെഖ്, എനർജി എന്നീ നാല് സ്റ്റേഷനുകളിൽ മെട്രോ ഇപ്പോഴും പ്രവർത്തനക്ഷമം ആയിട്ടില്ല.
അതെ സമയം ദുബായ് മെട്രോ സെൻ്റർപോയിൻ്റ് മുതൽ എക്സ്പോ 2020 വരെയും യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകൾ വരെയും സർവീസ് നടത്തുന്നുണ്ടെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സെൻ്റർപോയിൻ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലേക്ക് മാറുന്ന യാത്രക്കാർ ബിസിനസ് ബേ അല്ലെങ്കിൽ അൽ ഖൈൽ സ്റ്റേഷനുകളിൽ എത്തിയ ശേഷം അടുത്ത സ്റ്റേഷനിലെത്താൻ ഷട്ടിൽ ബസുകൾ യപയോഗിക്കാവുന്നതാണ്.
ഇന്ന് (22.042024) രാവിലെ ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ (അൽ സഫ സൈഡ്) യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എല്ലാ യാത്രക്കാരും മെട്രോ സ്‌റ്റേഷനുകളിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുബായ് മെട്രോ ജീവനക്കാരിൽ നിന്ന് മാർഗ്ഗ നിർദ്ദേശങ്ങൾ തേടണമെന്നും ആർടിഎ അറിയിച്ചു.