ഷാർജ: ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിയുടെ ഉത്തരവ് പ്രകാരം വെള്ളപ്പൊക്ക സമയത്ത് വാഹനമോടിക്കുന്നവർ നടത്തുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങളും ഷാർജയിൽ ഒഴിവാക്കും.
ഏപ്രിൽ 15, 16 തീയതികളിൽ യു.എ.ഇ യിലെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഉണ്ടായ താഴ്ന്ന പ്രതല മർദ്ദം നിരവധി വാഹനങ്ങളെ ബാധിച്ചിരുന്നു. ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാനുള്ള ഈ തീരുമാനം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ സാഹചര്യത്തിൽ പൊതുജനങ്ങളെ സേവിക്കുന്നതിൽ പോലീസിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ്.
എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ ട്രാഫിക് സിഗ്നലുകളും സൂചന ബോർഡുകളും ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും പോലീസ് പൊതുജനങ്ങളെ ഓർമിപ്പിക്കുന്നു.