Search
Close this search box.

മഴക്കെടുതിയിൽ വലയുന്ന യുഎഇ യുടെ പലഭാഗങ്ങളിലേക്കും ഭക്ഷണ വിതരണം നടത്തി എബിസി കാർഗോ

ABC Cargo has distributed food to many areas for those affected by the rains

യുഎഇ: ഷാർജ, അജ്‌മാൻ ഉൾപ്പടെ മഴക്കെടുതിയിൽ വലയുന്ന യുഎഇ യുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ വിതരണം നടത്തി എബിസി കാർഗോ.

പിന്നിട്ട 5 ദിവസങ്ങളിലായി പ്രവർത്തന രംഗത്ത് സജീവമായി എബിസി കാർഗോയുടെ പ്രതിനിധികൾ എത്തിയിരുന്നു. എബിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ഭക്ഷണ പൊതികളാണ് ഇതിനോടകം എത്തിച്ചു നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി യുഎഇ യുടെ പല തെരുവുകളും വെള്ളത്താൽ ചുറ്റപ്പെട്ടിരുന്നു. പല സ്ഥലങ്ങളിലും വൈദ്യൂതിയോ വെള്ളമോ ഇല്ലാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ പ്രളയ മേഖലയിൽ കഷ്ട്ടപ്പെടുന്ന പ്രവാസികൾക്കു ആശ്വാസത്തിന്റെ കൈത്താങ്ങായാണ് എബിസി കാർഗോ എത്തിയത്.

ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ…

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇതിനുമുൻപും എബിസി മാനേജ്മെന്റ് അറിയിച്ചിരുന്നു.എബിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ജീവനക്കാരും മറ്റു സഹപ്രവർത്തകരും ചേർന്നാണ് ഭക്ഷണ വിതരണം നടത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!