Search
Close this search box.

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്ക് സാന്ദ്വനവുമായി ഷാർജ ഐ.സി.എഫ്.

sharjah-ic-offers-relief-to-flood-victims__25042024

ഷാർജ : അപ്രതീക്ഷിത മഴ ക്കെടുതി കാരണം പ്രയാസമാനുഭവിക്കുന്ന ഷാർജ അൽ ഖാസിമിയ / അബൂ ശഗാറ / അൽ നഹ്ദാ / അൽ മജാസ് ഏരിയ നിവാസികൾക്ക് കാരുണ്യ സ്പർശവുമായി ഐ സി എഫ്, ആർ എസ് സി സന്നദ്ധ സേവന പ്രവർത്തകർ.

ദുബായ്‌വാർത്ത വാട്ട്‌സ്ആപ്പ് ചാനലിൽ അംഗമാകൂ… click here

വെള്ളക്കെട്ട് കാരണം ദിവസങ്ങളോളമായി പുറത്തിറങ്ങാൻ സാധിക്കാത്ത നൂറു കണക്കിന് കുടുംബങ്ങൾക്കു ഭക്ഷണക്കിറ്റുകളും, കുടിവെള്ളവും കുട്ടികൾക്ക് വേണ്ട അവശ്യ വസ്തുക്കളും ഐ സി എഫി ന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു .അതിനിടയിൽ രോഗികളെ അടിയന്തിരമായി ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ്‌ ചെയ്യാനും മെഡിസിൻ അത്യാവശ്യമുള്ളവർക്ക്‌ എത്തിച്ചു കൊടുക്കാനും ഐ സി എഫ് വളണ്ടിയർ ടീമിന് സാധിച്ചു.

ഇൻഡസ്ട്രിയൽ ഏരിയകളിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഐ സി എഫ് ഷാർജ സെൻട്രൽ പ്രസിഡന്റ്‌ പി കെ സി മുഹമ്മദ്‌ സഖാഫി യും സെക്രട്ടറി മസൂദ് മഠത്തിലിന്റെയും നേതൃത്വത്തിലുള്ള ഐ സി എഫ് സെൻട്രൽ കേബിനറ്റും വെൽഫെയർ സമിതി ലീഡേഴ്‌സ് കെ സി കെ സലീം വളപട്ടണം, ഇസ്മാഇയിൽ തുവ്വക്കുന്ന്, സുബൈർ പതിമംഗലം തുടങ്ങിയവരടങ്ങുന്ന ഐ സി എഫ് ഹെല്പ് ഡെസ്ക്കാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!