ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് റീഫിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, ദുബായ് കിരീടാവകാശി അമേരിക്കൻ നിക്ഷേപകനായ റേ ഡാലിയോയ്ക്കൊപ്പം ഡൈവിംഗ് പര്യവേഷണം ചെയ്തത്, 96 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ തൻ്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കിട്ടത്.
I was happy to be joined by @RayDalio for an unforgettable diving expedition, marking the inauguration of 'Dubai Reef' – the world’s largest marine conservation initiative. This project promises a host of benefits for marine biodiversity, our planet's health, and economic… pic.twitter.com/UO5AEh4cJj
— Hamdan bin Mohammed (@HamdanMohammed) April 25, 2024
“ലോകത്തിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ സംരംഭമായ ദുബായ് റീഫിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മറക്കാനാവാത്ത ഒരു ഡൈവിംഗ് പര്യവേഷണത്തിനായി @RayDalio ഒപ്പം ചേർന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും വീഡിയോയിൽ പറഞ്ഞു. ഈ പദ്ധതി സമുദ്ര ജൈവവൈവിധ്യം, ഭൂമിയുടെ സന്തുലിതാവസ്ഥ, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്ക് ധാരാളം നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. സുസ്ഥിരതയോടുള്ള ദുബായുടെ പ്രതിബദ്ധതയുടെ തെളിവാണിത്, ആഗോള പാരിസ്ഥിതിക പദ്ധതികളുടെ ബ്ലൂപ്രിൻ്റായി ഇത് പ്രവർത്തിക്കുന്നു.
85,000-ലധികം ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ വിസ്തീർണ്ണം, 600 ചതുരശ്ര/കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ദുബായ് റീഫ്.