Search
Close this search box.

കേരളത്തില്‍ പോളിങ് പുരോഗമിക്കുന്നു 60 ശതമാനത്തിലേക്ക് കടക്കുന്നു

kerala-lok-sabha-election-26-april-2024

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് പുരോഗമിക്കുന്നു. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം കേരളത്തിൽ പോളിങ് 60 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും ശക്തമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. മോക്ക് പോളിംഗ് ആരംഭിച്ചത് രാവിലെ 5.30നാണ്. ശക്തമായ ചൂടിനെ വകവെക്കാതെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വോട്ടർമാർ കൂടുതലും മലപ്പുറം മണ്ഡലത്തിലാണ്. കുറവ് ഇടുക്കിയിലും. 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!