കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം ദുബായിലെ ചില ജലാശയങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് സ്വാഭാവിക പ്രതിഭാസമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി (DM) വ്യക്തമാക്കി.
നടപ്പാതകളിലും ചാലുകളിലും മത്സ്യങ്ങൾ ചത്തതായി നിരവധി മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും റിപ്പോർട്ട് ചെയ്തിരുന്നു. മഴ വർധിക്കുന്നതോ സമുദ്രോപരിതലത്തിലെ താപനില ഉയരുന്നതോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമാണ് പലപ്പോഴും ചത്ത മത്സ്യങ്ങൾ ഉണ്ടാകുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് പ്രത്യേക ടീമുകൾ നിലവിൽ നിരത്തിലുണ്ടെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പരിസ്ഥിതി സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന് സ്ഥാപിത പ്രോട്ടോക്കോളുകൾ അനുസരിച്ച് മുനിസിപ്പാലിറ്റിയുടെ ടീമുകൾ പ്രശ്നം കൈകാര്യം ചെയ്യുകയും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും മുനിസിപ്പാലിറ്റിവക്താവ് വിശദീകരിച്ചു. കഴിഞ്ഞ ഏപ്രിൽ 16-ന് ദുബായിൽ 24 മണിക്കൂറിനുള്ളിൽ 220 മില്ലീമീറ്ററിലധികം മഴ ലഭിച്ചിരുന്നു.
#DubaiMunicipality confirms that fish deaths seen in some water channels in Dubai are a normal natural phenomenon due to weather changes and rising sea surface temperatures. Specialised teams are managing the situation by removing the dead fish, ensuring public safety. pic.twitter.com/7tJyP8bqIH
— بلدية دبي | Dubai Municipality (@DMunicipality) April 26, 2024