വീണ്ടും ഗാസയിലേക്ക് 400 ടൺ ഭക്ഷണസഹായമെത്തിച്ച് യുഎഇ.
ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും യുണൈറ്റഡ് അറബ് എമിറേറ്റ്സ് അമേരിക്കൻ നിയർ ഈസ്റ്റ് അഭയാർത്ഥി സഹായവുമായി (ANERA) പങ്കാളികളായാണ് 400 ടൺ ഭക്ഷണം സൈപ്രസിലെ ലാർനാക്ക വഴി അഷ്ഡോദ് തുറമുഖത്ത് എത്തിച്ച് ട്രക്കുകളിൽ കയറ്റി ഗാസയിലെത്തിച്ചത്.
കര, വ്യോമ, കടൽ വഴി ദാരുണമായ മാനുഷിക സാഹചര്യങ്ങളാൽ ബുദ്ധിമുട്ടുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ പങ്കാളികളുമായും സഹകരിക്കാൻ യുഎഇ ആഗ്രഹിക്കുന്നുവെന്നും പ്രതിസന്ധി ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിനൊപ്പം എല്ലാ മാനുഷിക ശ്രമങ്ങളെയും പിന്തുണയ്ക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻ്റ് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു.