അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയം തുറന്നു.
യുഎഇയില്‍ സിഎസ്ഐ ദേവാലയത്തിന്റെ വാതില്‍ തുറന്നു. ഇന്നലെ ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ചടങ്ങ് . സിഎസ്ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്.
യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുവദിച്ച 4.37 ഏക്കറില്‍ 12,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ദോവാലയം നിര്‍മ്മിച്ചിരിക്കുന്നത്. 1.1 കോടി ദിര്‍ഹമാണ് സിഎസ്ഐ ദേവാലയത്തിന്റെ നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. അബുദബി അബുമുറൈഖില് ബാപ്സ് ഹിന്ദു മന്ദിറിന് അഭിമുഖമായാണ് ദേവാലയം സ്ഥാപിച്ചിരിക്കുന്നത്.