Search
Close this search box.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിച്ചവരുണ്ടോ ദുബായിലേക്ക് വരൂ…..

Anyone studying Artificial Intelligence come to Dubai

ലോകത്ത് പല അധുനിക സജ്ജീകരണങ്ങളും പുറത്തിറങ്ങുന്ന സമയത്ത് തന്നെ അത് സമഗ്രമായി നടപ്പാക്കുന്നതിൽ പേര്കേട്ട ദുബായ് എമിരേറ്റ് ഇപ്പോൾ എല്ലാ ഗവ: ഓഫിസുകളിലും ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫിസർ’ എന്ന തസ്തിക സൃഷ്ട്ടിച്ച് അതിനനുസരിച്ചുള്ള ചീഫ് എ .ഐ. ഓഫീസർമാരെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷേഖ് ഹംദാൻ ബിൻ മുഹമ്മദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ അർത്ഥത്തിലും നിർമ്മിത ബുദ്ധി എന്ന മേഖല വികസിപ്പിച്ചെടുക്കാനും എല്ലാ സ്ഥാപനങ്ങളിലും വിപുലീകരിക്കാനുമാണ് പദ്ധതി. മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ലൈസൻസ് അവതരിപ്പിക്കാനും ഷെയ്ഖ് ഹംദാൻ തീരുമാനിച്ചിരിക്കുകയാണന്ന് ഇത് സംബന്ധിച്ച അറിയിപ്പിൽ പറയുന്നു.

ഡിജിറ്റൽ മേഖലയിലെ വളർച്ചയുടെ എല്ലാ തലങ്ങളും സ്പർശിക്കുന്ന വിധത്തിലായിരിക്കും ഭാവിയിൽ ദുബൈ അതിന്റെ കുതിപ്പുമായി മുന്നോട്ടു നീങ്ങുക .
ഇതനുസരിച്ചു വിവിധ രാജ്യങ്ങളിൽ നിന്നും പ്രഗത്ഭരായ ചീഫ് എ. ഐ ഓഫീസർമാരെ കണ്ടെത്താനും നിയമിക്കാനും കൂടി ഗവ: ഡിപ്പാർട്‌മെന്റുകൾ തീരുമാനമെടുക്കും.  നമ്മുടെ നാട്ടിൽ നിന്നും എ. ഐ ഒരു ഐച്ഛിക വിഷയമായി പഠിച്ച്‌ വരുന്നവർക്ക്‌ സാധ്യതകൾ അങ്ങനെ കൂടുകയാണ്.
ദുബായിൽ നിന്നും ഈ വിഷയത്തിലുള്ള കൂടുതൽ അപ്ഡേറ്റുകൾക്കായി നമുക്ക് കാത്തിരിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!