യുഎഇയിൽ മെയ് 2 മുതൽ 3 വരെ അസ്ഥിരകാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (NCEMA) ഇന്ന് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതനുസരിച്ച് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താനും എല്ലാ സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഒരു നിർദ്ദേശം മാത്രമാണ്. അന്തിമ തീരുമാനം ബന്ധപ്പെട്ട അധികാരികൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും NCEMA അറിയിച്ചു.
താഴ്‌വരകളിലേക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലേക്കും അണക്കെട്ടുകളിലേക്കുമുള്ള എല്ലാ റോഡുകളും അടച്ചിടുമെന്നും NCEMA അറിയിച്ചിട്ടുണ്ട്.
പർവതങ്ങൾ, മരുഭൂമികൾ, കടൽ തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാറി നിൽക്കാനും നിർദ്ദേശമുണ്ട്.
The national system for Emergency, Crisis, and Disaster Management emphasizes raising the alert level and readiness to deal with the weather situation, in order to ensure an effective response and provide the necessary support at both national and local levels. pic.twitter.com/6y56uEnp1U
— NCEMA UAE (@NCEMAUAE) May 1, 2024