യുഎഇയിലെ അസ്ഥിരകാലാവസ്ഥയെത്തുടർന്ന് ദുബായിലെ എല്ലാ ബീച്ചുകളും പൊതു പാർക്കുകളും മാർക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
ബീച്ചുകൾ, പൊതു പാർക്കുകൾ, മാർക്കറ്റുകൾ എന്നിവ ഇന്ന് മെയ് 2 വ്യാഴാഴ്ച അടച്ചിടും. ഇന്ന് മുതൽ രാജ്യം പ്രതികൂല കാലാവസ്ഥയ്ക്ക് തയ്യാറെടുക്കുമ്പോൾ, അടുത്ത രണ്ട് ദിവസത്തേക്ക് “ഇടത്തരം മുതൽ കനത്ത മഴ” വരെ പെയ്യുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.