യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അലേർട്ടുകൾ പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ തന്നെ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ആരംഭിച്ചിരുന്നു. പുലർച്ചെ 2.35 ന് തന്നെ ദുബായിൽ ചാറ്റൽമഴയും മിന്നലും ഉണ്ടായി. ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി.
ഇന്ന് രാത്രി 8 മണി വരെ അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ പ്രവചിച്ച്, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും NCM ഓറഞ്ച് അലർട്ട് ആണ് ഇതുവരെ നൽകിയിരിക്കുന്നത്.
പുലർച്ചെ 4 മണിയോടെ, ദുബായിലെ ബുർജ് ഖലീഫ കനത്ത മേഘങ്ങളാൽ പൊതിഞ്ഞിരുന്നു. ഇടിമിന്നലും ഉണ്ടായിരുന്നു. അബുദാബിയിൽ, പ്രത്യേകിച്ച് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൻ്റെ സ്ഥലത്തും ഇടിമിന്നൽ ഉണ്ടായി. റാസൽഖൈമയിലെ മലനിരകളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു.