അമ്മയുമായുള്ള വഴക്കിനെ തുടർന്ന് അജ്മാനിൽ മൂന്നാഴ്ച മുമ്പ് കാണാതായ പാകിസ്ഥാൻ സ്വദേശിയായ ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി
അജ്മാനിലെ അൽ ഖോർ ടവറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 12 ന് കാണാതായ ദിവസമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇബ്രാഹിമിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. സുരക്ഷിതമായി തിരിച്ചെത്തണമെന്നും ഇബ്രാഹിമിൻ്റെ പിതാവ് അഭ്യർത്ഥന നടത്തിയിരുന്നു. കുടുംബത്തിലെ രണ്ട് ആൺമക്കളിൽ മൂത്തവനായിരുന്നു ഇബ്രാഹിം