ദുബായിലെ ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസൺ മെയ് 5 ന് അവസാനിക്കാനിരിക്കെ പ്രവർത്തന സമയം നീട്ടുന്നതായി ഇന്ന് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് മെയ് 5 വരെ ഗ്ലോബൽ വില്ലേജ് വൈകിട്ട് 4 മണി മുതൽ പിറ്റേന്ന് പുലർച്ചെ 2 മണി വരെ തുറന്നിരിക്കും. 28-ാം സീസൺ ഏപ്രിൽ 28-ന് അവസാനിക്കേണ്ടതായിരുന്നു, പക്ഷേ മെയ് 5 വരെ ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു.