ഇന്ത്യയുടെ ഫ്ലാഗ് കാരിയറായ എയർ ഇന്ത്യ അതിൻ്റെ പുതിയ എയർബസ് A 350-900 വിമാനവുമായി ഡൽഹി-ദുബായ് റൂട്ടിൽ ഫ്ലൈറ്റുകൾ ആരംഭിച്ചു.
മെയ് ഒന്നിന് സർവീസ് ആരംഭിച്ചതായി എയർ ഇന്ത്യ എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഇന്ത്യയ്ക്കും ദുബായ്ക്കുമിടയിൽ A350 വിമാനം പ്രവർത്തിപ്പിക്കുന്ന ഏക കാരിയറായി എയർ ഇന്ത്യ മാറി.
2022-ൽ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തഎയർ ഇന്ത്യ നിലവിൽ അഞ്ച് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബായിലേക്ക് ആഴ്ചയിൽ 72 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. അതിൽ 32 വിമാനങ്ങളും ഡൽഹിയിൽ നിന്നാണ്.
കഴിഞ്ഞ വർഷം, 70 ബില്യൺ ഡോളർ വിലമതിക്കുന്ന 250 എയർബസ് വിമാനങ്ങൾക്കും 220 പുതിയ ബോയിംഗ് ജെറ്റുകൾക്കുമുള്ള ഓർഡർ എയർ ഇന്ത്യ നൽകിയിരുന്നു.






