അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിന്റെ മകൻ ഷെമീൽ 28 ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 31 നാണ് ഷെമീലിനെ കാണാതായത്.
മകനെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യാർഥിച്ച് മാതാവ് സഫീനത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഷെമിൽ ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലീമിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസമായിട്ടും ഷെമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അബുദാബി പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് അബുദാബി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
എം.കോം ബിരുദധാരിയായ ഷെമിൽ അബുദാബിയിലെ കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ ആയിരുന്നു. അബുദാബി മുസഫ ഇൻസ്ട്രിയൽ ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.