യുഎഇയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ കൊതുക് പെരുകുന്ന ഹോട്ട്‌സ്‌പോട്ടുകൾ ഇല്ലാതാക്കുന്നതിനും കൊതുക് ശല്യം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ യുഎഇ ഊർജിതമാക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) ഇന്ന് ശനിയാഴ്ച അറിയിച്ചു.
യുഎഇയിൽ അടുത്തിടെയുണ്ടായ കനത്ത മഴയ്ക്ക് ശേഷമാണ് കൊതുക് ശല്യം കൂടിയത്. വെള്ളം കെട്ടികിടക്കുന്നപ്രദേശങ്ങളിലും നനഞ്ഞ പ്രദേശങ്ങളിലും കൊതുകുകൾ പെരുകാനുള്ള സാധ്യത വർദ്ധിപ്പിച്ചു.
കൊതുകുകൾ ഉള്ള വ്യാപകമായ പ്രദേശങ്ങളിൽ അവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും ഉയർന്ന നിലവാരമുള്ള അത്യാധുനിക അന്താരാഷ്ട്ര സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്ന് MoCCAE പ്രസ്താവനയിൽ പറഞ്ഞു.
കൊതുകു വിരുദ്ധ കാമ്പെയ്‌നിൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും എമിറേറ്റ്‌സ് ഹെൽത്ത് സർവീസസും (EHS) കൊതുകുകൾ പരത്തുന്ന രോഗങ്ങളെക്കുറിച്ചുള്ള അവബോധവും ദേശീയ തലത്തിൽ ഫലപ്രദമായ പ്രതിരോധ നടപടികളും സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.