Search
Close this search box.

13 ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായിൽ അന്തരിച്ച ഗുരുവായൂർ സ്വദേശി സുരേഷ് കുമാറിൻ്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

After 13 days of waiting, the body of Suresh Kumar, a native of Guruvayur, will be brought home from Dubai tomorrow.

13 ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായിൽ മരിച്ച പ്രവാസി മലയാളി തൃശൂർ ഗുരുവായൂർ കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാറിൻ്റെ (59) മൃതദേഹം നാളെ മെയ് 6 തിങ്കളാഴ്ച‌ രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. 13 ദിവസത്തിന് ശേഷമാണ് സൗദി ജർമൻ ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകിട്ടിയത്. ആശുപത്രിയിൽ അട‌യ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് ഇത് സാധ്യമായത്.

മൃതദേഹം നാളെ രാവിലെ ആറ് മണിക്ക് ഷാർജ- കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്ലൈട്ടിൽ കൊണ്ടുപോകും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയിൽ നിന്ന് മുഹൈസിനയിലെ (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. എംബാമിങ് നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പുമാണ് നേതൃത്വം നൽകുന്നത്.

ഏപ്രിൽ 22നാണ് സുരേഷ് കുമാർ ദുബായിലെ സൗദി ജർമൻ ഹോസ്‌പിറ്റലിൽ മരിച്ചത്. 4,59,000 രൂപ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിൽ കണ്ണീരോടെ കഴിയുകയായിരുന്നു. സുരേഷ് കുമാർ അംഗമായിരുന്ന ദുബായ് – കേരള ടാക്‌സി പിക്കപ്പ് ഡ്രൈവേഴ്‌സ് അസോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിച്ചത്. ഭാരവാഹികളായ അൻവർ അലി പട്ടേപ്പാടം, അക്ബർ പാവറട്ടി എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകനായ കിരൺ രവീന്ദ്രനും സംബന്ധിച്ചു.

courtesy :manoramaonline.com

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!