ഫുജൈറയിൽ കഴിഞ്ഞ 4 മാസത്തിനിടെ നടന്ന റോഡപകടങ്ങളിലായി ഒരാൾ മരിക്കുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വെളിപ്പെടുത്തി. ഇതിൽ പരിക്ക് പറ്റിയതിൽ ചിലരുടെ നില ഗുരുതരമായിരുന്നെന്നും പോലീസ് പറഞ്ഞു ഈ വർഷം ആദ്യം മുതൽ 1,914 വാഹനാപകടങ്ങൾ ഉണ്ടായതായും പോലീസ് അറിയിച്ചു.
വാഹനങ്ങൾ പെട്ടെന്ന് മറ്റൊരു ദിശയിലേക്ക് വളക്കുന്നത് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്, കൂടാതെ ശ്രദ്ധക്കുറവും വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാത്തതുമാണെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.
പെട്ടെന്നുള്ള വാഹന വ്യതിയാനത്തിന് നാല് ട്രാഫിക് പോയിൻ്റുകൾക്കൊപ്പം 1,000 ദിർഹം പിഴയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.