അടുത്ത തലമുറയിലെ ഭൂരിഭാഗം ബോയിംഗ് വിമാനങ്ങൾക്കും ക്യാബിൻ ഇൻ്റീരിയർ പൂർണ്ണമായും നവീകരിക്കുന്ന ഒരു റിട്രോഫിറ്റ് പ്രോജക്റ്റ് ആരംഭിച്ചതായി ഫ്ലൈദുബായ് ഇന്ന് മെയ് 6 തിങ്കളാഴ്ച അറിയിച്ചു. ദശലക്ഷക്കണക്കിന് ഡോളറിൻ്റെ റിട്രോഫിറ്റ് പ്രോഗ്രാം ഈ വർഷാവസാനത്തിന് മുമ്പ് പൂർത്തിയാകും.
29 ബോയിംഗ് 737-800, 54 737 മാക്സ് 8, 03 737 മാക്സ് 9 വിമാനങ്ങളാണ് ഫ്ലൈദുബായ് നടത്തുന്നത്. എയർലൈൻ 2024-ൽ രണ്ട് പുതിയ വിമാനങ്ങളും കൂട്ടിച്ചേർത്തിരുന്നു. ഇതോടെ 86 ബോയിംഗ് 737 വിമാനങ്ങളായി ഉയർന്നു. ഈ വർഷാവസാനത്തോടെ ബോയിംഗ് 737യുടെ ആറ് വിമാനങ്ങൾ കൂടി ഡെലിവർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്ലൈ ദുബായ് അറിയിച്ചു.