ദുബായ് ഫ്രെയിം ഉടൻ തന്നെ വമ്പൻ മേക്ക് ഓവറിന് വിധേയമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഇന്ന് മെയ് 6 തിങ്കളാഴ്ച്ച വെളിപ്പെടുത്തി.
50 വർഷത്തിനുള്ളിൽ ദുബായ് എങ്ങനെ കാണപ്പെടുമെന്ന് കാണിച്ചുതരുന്ന ഒരു എക്‌സിബിഷൻ സന്ദർശകർക്കായി ദുബായ് ഫ്രെയിമിൽ ഒരുക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്ക് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വിഭാഗം മേധാവി അഹമ്മദ് ഇബ്രാഹിം അൽസറൂനി പറഞ്ഞു. ഇതുവരെ പൊതുജനങ്ങൾ കണ്ടതിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് തിങ്കളാഴ്ച ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സബീൽ പാർക്കിനുള്ളിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഫ്രെയിമിന് 150 മീറ്റർ ഉയരമാണുള്ളത്. ഇനി വരാൻ ഈ മാറ്റം ദുബായ് ഫ്രെയിമിന് ഒരു പുതിയ മാനം നൽകുമെന്നും വളരെ സവിശേഷമായ ഒരു അനുഭവമായിരിക്കുമെന്നും 50 വർഷത്തിന് ശേഷം ദുബായ് എങ്ങനെയായിരിക്കുമെന്ന് ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായായിരിക്കും ഈ കാഴ്ചകൾ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താമസിയാതെ തന്നെ ദുബായ് ഫ്രെയിം പൂർണ്ണമായ നവീകരണത്തിനായി പോകും. അടുത്ത വർഷത്തിൻ്റെ അവസാന പാദത്തിൽ നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും, ജോലിക്കിടയിലും, ദുബായ് ഫ്രെയിമിന്റെ മിക്ക ഭാഗങ്ങളും പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാവുന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പണികൾ പുരോഗമിക്കുന്നതിനനുസരിച്ച് മെസനൈൻ തറയുടെ ഒരു ഭാഗം മാത്രം പൊതുജനങ്ങൾക്കായി അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.