അജ്മാനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി ഷോപ്പിന് തീയിട്ട് രക്ഷപ്പെട്ടയാളെ 10 മിനിറ്റിനുള്ളിൽ പിടിയിലാക്കി പോലീസ്

Man who stabbed woman to death, set fire to shop and escaped in Ajman, arrested by police within 10 minutes

അജ്മാനിലെ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തമുണ്ടാക്കുകയും ഒരു യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത ഒരാളെ 10 മിനിറ്റിനുള്ളിൽ കണ്ടെത്തി അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഒരു ഏഷ്യൻ സ്വദേശിനിയായ യുവതിയെ പലതവണ കുത്തുകയും ഏഷ്യക്കാരായ 3 പേർക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സിവിൽ ഡിഫൻസ് ടീമുകൾ ചേർന്ന് ഷോപ്പിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അന്വേഷണത്തിനൊടുവിൽ പ്രതിക്ക് ഇരയായ യുവതിയുമായി നിയമവിരുദ്ധ ബന്ധമുണ്ടായിരുന്നെന്നും ഇവർ തമ്മിൽ മുൻപും വ്യക്തിപരമായ തർക്കങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!