ഷാർജയിൽ പുതിയ അൽ ലയ്യ (Al Lyyah) കനാൽ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. 850 മീറ്റർ നീളമുള്ള കനാൽ, അറേബ്യൻ ഗൾഫിൽ നിന്നുള്ള ഖാലിദ്, ഖാൻ തടാകങ്ങളിലെ ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നീരൊഴുക്ക് വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
രണ്ട് പ്രധാന പാലങ്ങൾ, വാട്ടർ കനാൽ, ബ്രേക്ക് വാട്ടർ, പ്രൊമെനേഡ് എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്ന കനാലിൻ്റെ പുരോഗതിഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ സുൽത്താൻ അൽ ഖാസിമി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
കടുത്ത കാലാവസ്ഥയിലും കനാലിനെ സംരക്ഷിക്കുന്ന 320 മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറിൻ്റെ പൂർത്തീകരണത്തിനിടെ പരീക്ഷണങ്ങൾ നടത്തി വിജയം സ്ഥിരീകരിച്ചിരുന്നു. സാമൂഹികവും സാമ്പത്തികവും വിനോദപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളും ഈ കനാലിൽ അവതരിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
#حاكم_الشارقة يتفقد مشروع #قناة_اللية المائية pic.twitter.com/0ZUEuqF87v
— sharjahmedia (@sharjahmedia) May 6, 2024