അടുത്ത വർഷം ദുബായിൽ 30-ലധികം പുതിയ പാർക്കുകൾ നിർമ്മിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്ക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വിഭാഗം മേധാവി അഹമ്മദ് ഇബ്രാഹിം അൽസറൂനി അറിയിച്ചു.
ഇവയുടെ ലൊക്കേഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവയിൽ ചിലത് വലിയ മെഗാ പാർക്കുകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മെഗാ പാർക്കുകൾ മുതൽ നൈബർ ഹുഡ് പാർക്കുകൾ വരെ ചെറിയ കമ്മ്യൂണിറ്റി പ്ലേ ഏരിയകൾ വരെ പുതിയ പാർക്കുകളിൽ ഉൾപ്പെടും. ഇന്നലെ തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച അറേബ്യൻ ട്രാവൽ മാർട്ടിൻ്റെ ആദ്യ ദിനത്തിലാണ് ഈ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.