ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്]തു. നാളെ ജനകീയ ഹർത്താൽ നടത്താനാണ് ആഹ്വാനം.
ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദർശനം. യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായി മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കർമ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.