ഒമാനിലെ സോഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി സുനിലാണ് അപകടത്തിൽ മരിച്ച മലയാളി. മറ്റ് രണ്ടു പേർ സ്വദേശികളാണ്. പരുക്കേറ്റവരെ സോഹാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ട്രക്ക് ഉൾപ്പെടെ 11 വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ട്രക്ക് ഡ്രൈവർ എതിർ ദിശയിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. സുനിൽ കുമാറും കുടുംബവും വിസ പുതുക്കുന്നതിനായി ലിവയിൽ പോയി മടങ്ങിവരവെയാണ് അപകടം. സുഹാറിലെ എൽ ആന്റ് ടി കമ്പനിയിൽ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു സുനിൽ.