യുഎഇയിൽ നിന്നുള്ള കൂടുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ റദ്ദാക്കി. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.
നാളത്തെ അൽഐൻ കോഴിക്കോട് വിമാനം, വെള്ളിയാഴ്‌ചത്തെ റാസൽഖൈമ കണ്ണൂർ വിമാനം, ശനിയാഴ്‌ചത്തെ റാസൽഖൈമ- കോഴിക്കോട്, അബുദാബി കണ്ണൂർ വിമാനങ്ങൾ, തിങ്കളാഴ്‌ചത്തെ ഷാർജ – കണ്ണൂർ, അബുദാബി- കണ്ണൂർ വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്‌ചത്തെ ദുബായ് -കോഴിക്കോട് സർവീസും റദ്ദാക്കിയിട്ടുണ്ട്.