ദുബായിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി PJSC അസ്ഥിരമായ കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർക്ക് ബദൽ നൽകുന്നതിനായി കൂടുതൽ മൾട്ടി ലെവൽ പാർക്കിംഗ് നിർമ്മിക്കാൻ നോക്കുകയാണെന്ന് Parkin CEO Eng. മുഹമ്മദ് അൽ അലിയും Parkin CFO ഖത്താബ് ഒമർ അബു ഖൗദും ഇന്ന് വ്യാഴാഴ്ച പറഞ്ഞു.
“ഞങ്ങളുടെ പ്ലാറ്റ്ഫോം വിപുലീകരിക്കുന്നതിനുള്ള കൂടുതൽ ഓപ്ഷനുകൾ ഞങ്ങൾ പഠിക്കുകയാണ് – അതിലൊന്നാണ് ഞങ്ങളുടെ വരുമാനത്തിൻ്റെ 2 ശതമാനം പ്രതിനിധീകരിക്കുന്ന മൾട്ടി-സ്റ്റോർ പാർക്കിംഗ്. മൾട്ടി ലെവൽ പാർക്കിംഗ് ഉൾക്കൊള്ളാൻ കഴിയുന്ന വ്യത്യസ്ത പ്ലോട്ടുകൾ ഞങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞു.
തങ്ങളുടെ പാർക്കിംഗ് പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നതിനായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായും(RTA) സ്വകാര്യ ഡെവലപ്പർമാരുമായും ഏകോപിപ്പിക്കുമെന്ന് പാർക്കിൻ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു. ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും അവർ അറിയിച്ചു.
മാർച്ചിലെ വിജയകരമായ IPO (പ്രാരംഭ പബ്ലിക് ഓഫർ) ന് ശേഷം വർഷത്തിൻ്റെ ആദ്യ പാദത്തിൽ പാർക്കിൻ വരുമാനത്തിൽ 8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.