അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ടാക്സി ഡ്രൈവർമാർക്കായി ‘കാബി’ ആപ്ലിക്കേഷൻ്റെ പരീക്ഷണ ഘട്ടം ആരംഭിച്ചു.അജ്‌മാനിലെ ഫ്രാഞ്ചൈസി കമ്പനികൾക്കായി പ്രവർത്തിക്കുന്ന ഡ്രൈവർമാരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജോലി കാര്യക്ഷമമാക്കുന്നതിനും സമയവും പ്രയത്നവും ലാഭിക്കുന്നതിനുമുള്ള ഫീച്ചറുകൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
അജ്മാനിലെ ടാക്സി ഡ്രൈവർമാർക്കുള്ള പ്രാഥമിക പ്ലാറ്റ്ഫോമായി “കാബി ആപ്ലിക്കേഷൻ” പ്രവർത്തിക്കുന്നുവെന്ന് അതോറിറ്റിയുടെ സപ്പോർട്ട് സർവീസസ് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷ ഖലഫ് അൽ ഷംസി എടുത്തുപറഞ്ഞു. ട്രിപ്പ് വരുമാനം ട്രാക്കുചെയ്യൽ, , പിരിഞ്ഞു കിട്ടുന്നതുക, പ്രകടന അളവുകൾ, അവശ്യ ഡ്രൈവർ വിവരങ്ങളിലേക്കുള്ള ആക്‌സസ് എന്നിവ പോലുള്ള വിപുലമായ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. ചുരുങ്ങിയ സമയത്തിൽ വിവരങ്ങൾ ലഭിക്കുന്നതിന് കാബി ആപ്ലിക്കേഷൻ വഴി സാധിക്കുമെന്നും അവർ വ്യക്തമാക്കി.