എത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്മെൻ്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഏർപ്പെട്ടു. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്.
ഷെയർഹോൾഡർ കരാറിൽ ഒപ്പുവെക്കുന്ന വേളയിൽ ഡെവലപ്മെൻ്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്സ് പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാനും എത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പങ്കെടുത്തിരുന്നു.
മൊത്തം 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപം ആവശ്യമുള്ള ഈ സംയുക്ത റെയിൽവേ ശൃംഖല, യുഎഇയെയും ഒമാനെയും പ്രാദേശിക വിപണികളിലേക്കുള്ള ഗേറ്റ്വേകളായി വികസിപ്പിക്കും. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ ശൃംഖല വഴിയൊരുക്കും.