അബുദാബി: വിവിധ തരം മാമ്പഴങ്ങളും, കൊതിയൂറും മാമ്പഴ വിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം ആരംഭിച്ചു.
പതിനാലു രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം വ്യത്യസ്തയിനം മാമ്പഴങ്ങളും , മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും കൊണ്ട് സമൃദ്ധമാണ് ലുലു മാമ്പഴോത്സവം. അൽഫോൻസൊ, ഹിമപസന്ധ്, ബദാമി, തൈമൂർ തുടങ്ങിയ എഴുപതിൽ പരം വ്യത്യസ്തയിനം മാങ്ങകളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ളത്.
ഇന്ത്യ, യുഎഇ , മലേഷ്യ, വിയറ്റ്നാം, ഉഗാണ്ട തുടങ്ങിയ പതിനാല് രാജ്യങ്ങളിൽ നിന്നുള്ള കൊതിയൂറും മാങ്ങകളും ഇവിടെ വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്. കൂടാതെ മാമ്പഴം കൊണ്ടുള്ള കേക്ക്, സ്വിസ് റോൾ, ഡോണറ്റ്, മുഫിൻസ്, ബർഫി, മീൻ കറി, പുഡ്ഡിംഗ്, സുഷി, പുലാവ്, സലാഡ്, ഐസ്ക്രീം തുടങ്ങി മാമ്പഴം കൊണ്ടുള്ള നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് മെയ് ഒൻപത് മുതൽ പത്തൊൻപത് വരെ നടക്കുന്ന ഈ മാമ്പഴോത്സവത്തിൽ മിതമായ നിരക്കിലാണ് വിൽപ്പനക്കായി എത്തിച്ചിരിക്കുന്നത്.
അബു ദാബി അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് സുൽത്താൻ റാഷിദ് അൽ സാബി – ഹെഡ് ഓഫ് ഫെസിലിറ്റീസ് ആൻഡ് ഇവെന്റ്സ് സെക്ഷൻ – കമ്മ്യൂണിറ്റി സർവീസസ് ആൻഡ് ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് -അബുദാബി മുനിസിപ്പാലിറ്റി ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ടി. പി അബൂബക്കർ , മറ്റു മാനേജ്മന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.