യുഎഇയിൽ 2023 ലെ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകളിൽ ഏറ്റവും അപകടസാധ്യത കൂടുതലുള്ള 10 റോഡുകളുടെ ഓപ്പൺ ഡാറ്റ ആഭ്യന്തര മന്ത്രാലയം (MoI) അടുത്തിടെ പുറത്ത് വിട്ടിട്ടുണ്ട്.
ഇതിൽ ഏതൊക്കെ റോഡുകളും സ്ട്രീറ്റുകളും കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്
ഇതനുസരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) (അബുദാബിയിലെ അൽ ഫലാഹിൽ നിന്ന് റാസൽ ഖൈമയിലേക്കുള്ള റോഡ് ) കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ അപകടങ്ങളിൽപെട്ടതായി പറയുന്നു. റോഡപകടങ്ങളിൽ 223 റോഡ് ഉപഭോക്താക്കൾക്ക് പരിക്കേൽക്കുകയും, 43 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
18 മരണങ്ങൾ സംഭവിച്ച എമിറേറ്റ്‌സ് റോഡാണ് ഏറ്റവും അപകടകരമായ രണ്ടാമത്തെ റോഡ് ആകെ 104 പേർക്ക് വ്യത്യസ്‌ത അളവിലുള്ള പരിക്കുകൾ ഉണ്ടായിട്ടുണ്ട്.
16 പേർ മരിക്കുകയും 131 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുബായിലെ ഷെയ്ഖ് സായിദ് റോഡ് ആണ് മൂന്നാമത്.
നാലാമത് അബുദാബി-അൽ ഐൻ റോഡാണ്, 171 പരിക്കുകളും 13 മരണങ്ങളും ഉൾപ്പെടെ ആകെ 184 കേസുകൾ ഉണ്ടായിട്ടുണ്ട്.
134 പരിക്കുകളും 12 മരണങ്ങളും ഉൾപ്പെടെ ആകെ 146 കേസുകളോടെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് അഞ്ചാം സ്ഥാനത്തെത്തി.
യുഎഇയിലെ ഏറ്റവും അപകടകരമായ 10 റോഡുകളിൽ അബുദാബി-അൽ സില റോഡ് 62 പരിക്കുകളും 11 മരണങ്ങളും ഉൾപ്പെടെ ആറാം സ്ഥാനത്താണ്
19 പരിക്കുകളും 10 മരണങ്ങളും ഉൾപ്പെടെ ദുബായ്-അൽ ഐൻ റോഡ് ഏഴാമത് ആണ്.
24 പരിക്കുകളും 7 മരണങ്ങളും ഉൾപ്പെടെ താരിഫ് റോഡ് എട്ടാമതാണ്, 17 പരിക്കുകളും 7 മരണങ്ങളുമായി ഖോർ ഫക്കൻ റോഡ് ഒമ്പതാമതായി, 154 പരിക്കുകളും, 5 മരണങ്ങളുമായി അൽ ഖൈൽ റോഡ് പത്താമതാണ്.