യുഎഇയിൽ അടുത്തിടെയുണ്ടായ മഴക്കെടുതിയിൽ ഭക്ഷണം വാങ്ങാൻ സഹായിച്ചതിന് ഒരു ഈജിപ്ഷ്യൻ യുവതി അജ്മാൻ പോലീസ് ഉദ്യോഗസ്ഥന് നന്ദി പറഞ്ഞു.
ഏപ്രിലിൽ 16 ന് യുഎഇയിൽ റെക്കോർഡ് മഴ പെയ്തപ്പോൾ, അജ്മാനിൽ താമസിച്ചിരുന്ന യുവതിയ്ക്ക് ഭക്ഷണം വാങ്ങാൻ പോകാൻ കഴിഞ്ഞിരുന്നില്ല, ഇവരുടെ അവസ്ഥയെക്കുറിച്ച് അറിഞ്ഞ അജ്മാൻ പോലീസ്ഉ ദ്യോഗസ്ഥൻ സലാ മുഹമ്മദ് അൽ ബ്ലൂഷി, ഉമ്മ അനസിനെ തൻ്റെ പട്രോളിംഗ് വാഹനത്തിൽ കയറ്റി, അവർക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സഹായിക്കുകയായിരുന്നു.
ഈ പ്രവൃത്തിക്ക് അൽ ബ്ലൂഷിയെ അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി ആദരിക്കുകയും ചെയ്തു.
അജ്മാൻ പോലീസിന് നന്ദി അറിയിക്കുന്നതിനായി ഉമ്മ അനസ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പങ്കിട്ടിരുന്നു. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന മഴയെത്തുടർന്ന് വെള്ളപ്പൊക്കബാധിതരായ മറ്റ് ഒമ്പത് താമസക്കാരെയും അദ്ദേഹം സഹായിച്ചിരുന്നു.