ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നാല് സെക്കന്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി യാത്രക്കാർക്ക് കടന്നു പോകാൻ കഴിയുന്ന അത്യന്താധുനിക സ്മാർട്ട് ഗേറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് യാത്രികർക്ക് എളുപ്പം എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സന്തോഷത്തോടെ കടന്നുപോകാനും കഴിയുന്നതാണെന്നു ,അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ജി. ഡി. ആർ.എഫ് എ. പവലിയനിൽ ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട് ളിൽ ഒന്നായ ദുബായ് എയർപോർട്ടിൽ നിലവിൽ 127 സ്മാർട്ട് ഗേറ്റുകളാണ് ആകെയുള്ളതെന്നും അധികൃതർ പറഞ്ഞു.എമിഗ്രേഷൻ കൗണ്ടർകൾക്കു മുന്നിലെ നീണ്ട ക്യൂവിൽ കാത്തു നിൽക്കാതെ യാത്രക്കാർക്ക് സ്വയം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി കടന്നു പോകാൻ തക്ക വിധമാണ് ഇ- ഗേറ്റുകൾ അഥവാ സ്മാർട്ട് ഗേറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്
എയർ പോർട്ട് മായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തുടർച്ചയായ വികസനവും നവീകരണവുമാണ് ദുബായുടെ ആഗോള സഞ്ചാര കേന്ദ്രം എന്ന സ്ഥാനം ശക്തിപ്പെടുത്തിയത്.
ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് നൂതനവും വിശിഷ്ടവുമായ അനുഭവങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയാണ് യാത്രക്കാരുടെ നടപടികൾ വേഗത്തിലും ലളിതവും സുഖകരവുമാക്കുന്നതെന്നു ജി. ഡി. എഫ്. എ. മേധാവി ജനറൽ മുഹമ്മദ് അഹ്മ്മദ് അൽ മർറി പറഞ്ഞു