റാസൽഖൈമയിൽ മലയിൽ നിന്ന് വീണ് പരിക്കേറ്റ റഷ്യൻ പൗരനെ നാഷണൽ ഗാർഡിൻ്റെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്റർ (NSRC) എയർലിഫ്റ്റ് ചെയ്തു.
റാസൽഖൈമയിലെ വാദി അൽ ഖോർ പ്രദേശത്ത് നിന്ന് റാസൽഖൈമ പോലീസുമായി ഏകോപിപ്പിച്ചാണ് അതോറിറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റയാളെ ആവശ്യമായ ചികിത്സയ്ക്കായി സഖർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.