ദുബായ് മെട്രോ റെഡ് ലൈനിലെ ദുബായ് മെട്രോ സർവീസുകൾ സെൻ്റർപോയിൻ്റിനും ജിജികോ സ്റ്റേഷനുകൾക്കിടയിൽ തടസ്സപ്പെട്ടതായി റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ഞായറാഴ്ച രാവിലെ അറിയിച്ചു. സാങ്കേതിക തകരാർ മൂലമാണ് ഗതാഗതം തടസ്സപ്പെട്ടതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
തടസ്സം ബാധിച്ച യാത്രക്കാർക്ക് സേവനത്തിനായി ബദൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക പ്രശ്‌നത്തെ കുറിച്ചും, ബാധിച്ച സ്ട്രെച്ചിലെ സാധാരണ മെട്രോ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചും ആർടിഎയിൽ നിന്നുള്ള കൂടുതൽ അറിയിപ്പുകൾക്കായി അപ്‌ഡേറ്റ് ചെയ്യാൻ യാത്രക്കാരോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.





