സാങ്കേതിക തകരാർ മൂലം ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സെൻ്റർപോയിൻ്റിനും ജിജികോ സ്റ്റേഷനുകൾക്കുമിടയിലുള്ള നിർത്തിവെച്ച സർവീസുകൾ കുറച്ചു സമയത്തിന് ശേഷം പുനരാരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ഞായറാഴ്ച രാവിലെ അറിയിച്ചു.
റെഡ് ലൈനിൽ രണ്ട് ദിശകളിലേക്കും സർവീസ് സാധാരണ നിലയിലായതായി ആർടിഎ അറിയിച്ചു. എന്നിരുന്നാലും, എനർജി, ഇക്വിറ്റി, മഷ്രെഖ്, ഓൺപാസീവ് സ്റ്റേഷനുകളിൽ ട്രെയിനുകൾ മെയ് 27 വരെ നിർത്തില്ല.