അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്ററും (ITC), മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിൻ്റെയും ഒരു അഫിലിയേറ്റും (DMT) ചേർന്ന് പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് അബുദാബി എമിറേറ്റിൻ്റെ ഗതാഗത മേഖലയുടെ പുതിയ ബ്രാൻഡ് ഐഡൻ്റിറ്റി ഇനി “അബുദാബി മൊബിലിറ്റി” എന്നറിയപ്പെടും.
അബുദാബിയിലെ റോഡ് ഗതാഗതം, ഏവിയേഷൻ, ജലഗതാഗതം, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ ഭാവി ഗതാഗത സംവിധാനങ്ങൾ എന്നിവയെല്ലാം അബൂദബി മൊബിലിറ്റിക്ക് കീഴിലായിരിക്കും. ഇക്കാര്യം സൂചിപ്പിക്കുന്ന വിധമാണ് അബുദാബി മൊബിലിറ്റിയുടെ പുതിയ ബ്രാൻഡ് ഐഡൻറിറ്റി രൂപകൽപന ചെയ്‌തിരിക്കുന്നത്.
അബുദാബി നഗരസഭ, ഗതാഗത വകുപ്പിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സംയോജിത ഗതാഗത കേന്ദ്രമാണ് അബൂദബി മൊബലിറ്റിയായി മാറിയിരിക്കുന്നത്. സുരക്ഷിതവും, സുസ്ഥിരമവും, സ്‌മാർട്ടുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്ന ലോകത്തിലെ മുൻനിര സാരമെന്ന പട്ടിയിൽ സ്ഥാനമുറപ്പിക്കാനുള്ള അബുദാബിയുടെ നടപടികളുടെ ഭാഗമായാണ് ഈ മാറ്റം.
"أبوظبي للتنقل" تهدف إلى تطوير منظومة نقل أكثر ذكاءً واستدامة وأماناً، من خلال توظيف التقنيات المتطورة لتوفير قطاع تنقل يلبّي الاحتياجات المستقبلية لأفراد المجتمع في إمارة أبوظبي. pic.twitter.com/jVEyHprxtM
— مكتب أبوظبي الإعلامي (@ADMediaOffice) May 11, 2024