നിരവധി നിശിത ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന ശ്വാസകോശ ബാക്ടീരിയയുടെ ഒരു രൂപമായ ലെജിയോണല്ലയെ കണ്ടെത്തുന്നതിന് ഒരു പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിച്ച് ദുബായ് സെൻട്രൽ ലബോറട്ടറി
ലെജിയോണല്ല പൾമണറി ബാക്ടീരിയയെ കണ്ടെത്തുന്നതിനുള്ള വിപ്ലവകരമായ ഈ രീതി യൂറോപ്യൻ വാട്ടർ ടെസ്‌റ്റിംഗ് നെറ്റ്‌വർക്കിൻ്റെ ആഗോള അംഗീകാരമുള്ള ഏറ്റവും പുതിയ ഒന്നാണ്. ഇതിന് AOAC ഇൻ്റർനാഷണലിൻ്റെ അംഗീകാര സർട്ടിഫിക്കറ്റും ഉണ്ടെന്ന് ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ എഞ്ചിനീയർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു. സാങ്കേതികവിദ്യ വളരെ കൃത്യവും വേഗത്തിൽ ഫലങ്ങൾ പുറപ്പെടുവിക്കുന്നതുമാണ്, പരമ്പരാഗത രീതികൾക്ക് ആവശ്യമായ 14 ദിവസങ്ങളിൽ നിന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ ഇതിന്റെ ഫലങ്ങൾ ലഭിക്കും.
എമിറേറ്റിൻ്റെ ആരോഗ്യ-സുരക്ഷാ സംവിധാനം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതിനായി ലബോറട്ടറികൾക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിലും അത്യാധുനിക സംവിധാനങ്ങളോടെ അവയെ സജ്ജീകരിക്കുന്നതിലും ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധത പുതിയ AI സാങ്കേതികവിദ്യയെ കുറിച്ച് വിശദീകരിച്ചുകൊണ്ട് അഹമ്മദ് അടിവരയിട്ടു.