ഷാർജ പോലീസും ഇന്ത്യൻ കോൺസിലേറ്റുമായുള്ള സഹകരണവും സാംയുക്ത ഏകോപനവും വർധിപ്പിക്കുന്നതിനെ കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസിയുമായി കൂടികാഴ്ച നടത്തി.
പോലീസിങ് , സുരക്ഷ, തുടങ്ങിയ മേഖലകളിലാണ് സഹകരിക്കുക, അതോടൊപ്പം പരസ്‌പര താല്പര്യമുള്ള ഏറ്റവും പുതിയ സംഭവ വികാസങ്ങളും പ്രശ്നങ്ങളും ഇരുവരും അവലോകനം ചെയ്തു.
ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫ് ഓഫീസ് ഡയറക്ടർ കേണൽ ജാബർ സയീദ് അൽ നുഐമി , സ്ട്രാറ്റർ ജിക് പ്ലാനിങ് ആൻഡ് പെർഫോമൻസ് ഡെവലപ്മെന്റ് ഡിപ്പാർട്ടമെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഡോക്ടർ സമീഹ് , ഖമീസ് അൽ ഹൽയാൻ എന്നിവർ പങ്കെടുത്തു.