പൊതുസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ വാച്ച് പോലീസിലേൽപ്പിച്ച സത്യസന്ധതയ്ക്ക് മുഹമ്മദ് അയാൻ യൂനി എന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ ദുബായ് പോലീസ് ആദരിച്ചു.
മുഹമ്മദ് അയാൻ യൂനി തൻ്റെ പിതാവിനൊപ്പം ഒരു ടൂറിസ്റ്റ് ഏരിയയിൽ നടക്കുമ്പോഴാണ് ഒരു വാച്ച് കളഞ്ഞുകിട്ടിയത്. ഒരു വിനോദസഞ്ചാരി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പേ തന്റെ വാച്ച് നഷ്ടപ്പെട്ടതായി പോലീസിൽ പരാതിപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് മുഹമ്മദ് കളഞ്ഞുകിട്ടിയ വാച്ച് പോലീസിൽ ഏൽപ്പിക്കുന്നത്. തുടർന്ന് വിനോദസഞ്ചാരിയുടെ വാച്ച് നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
മുഹമ്മദിന്റെ ഈ പ്രവൃത്തിക്ക് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ്റെ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം ഒരു ഹ്രസ്വ ചടങ്ങിൽ വെച്ച് അവനെ ആദരിക്കുകയും ചെയ്തു.