യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് ഭാഗികമായി മേഘാവൃതമായതും ചിലപ്പോൾ പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്നും NCM അറിയിച്ചു.
35 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇന്ന് അബുദാബിയിലും ദുബായിലും യഥാക്രമം 42 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.