എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കി : അവസാനമായി ഭാര്യയെ കാണാനാവാതെ യുവാവ് മസ്ക്കറ്റില്‍ മരിച്ചു

Air India Express flight cancelled- Young man dies in Muscat after not being able to see his wife for the last time

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ അവസാനമായി ഭാര്യയെ കാണാനാവാതെ മസ്ക്കറ്റില്‍ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്ന യുവാവ് മരിച്ചു.

കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്ക്കറ്റിൽ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഭർത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള വിവരം അറിഞ്ഞതിന് പിന്നാലെ എട്ടാം തീയതി എയർ ഇന്ത്യ എക്സപ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഭാര്യ അമൃത സി രവി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. അടിയന്തര സാഹചര്യമാണെന്നും മസ്കറ്റിൽ എത്തണമെന്ന് പറഞ്ഞിട്ടും ആരും ഗൗരവത്തില്‍ എടുത്തില്ല. പകരം അടുത്ത ദിവസത്തിന് എടുത്ത വിമാനവും റദ്ദാക്കി. ടിക്കറ്റിനായി നൽകിയ തുക തിരിച്ചു തരാത്തതിനാൽ വേറേ വിമാനത്തിനും പോകാനായില്ലെന്നും ഇവർ പറയുന്നു. പിന്നീട് അമൃതയ്ക്ക് ഒമാനിലേക്കുള്ള യാത്ര റദ്ദാക്കേണ്ടി വരികയായിരുന്നു.

ഇന്ന് രാത്രി വൈകി രാജേഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. നാളെയോടെ നാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!