ഷാർജ: യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മാസമുണ്ടായ മഴയിലും വെള്ളക്കെട്ടിലും പ്രയാസപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിന് താങ്ങായ് പ്രവർത്തിച്ചവരെ ഐ സി എഫ് ഷാർജ സെൻട്രൽ കമ്മിറ്റി അനുമോദിച്ചു. പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ വ്യവസായ പ്രമുഖരേയും കൂട്ടായ്മകളേയും മാധ്യമ സ്ഥാപന പ്രതിനിധികളേയുമാണ് ഷാർജ അർബാത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
ഡോ. അൽജാസ് (ഹാപ്പി വെ മെഡിക്കൽ സെന്റർ ) ജമാൽ അൽമർറി കമ്പനി, ആശിഖ് (കുവൈത്ത് ഹോസ്പിറ്റൽ), ജംഷി (മലബാർ ഗോൾഡ്) ശബാന ഹസ്സൻ (സന്നദ്ധ പ്രവർത്തക) മുനീർഹാജി (മാസ്കോ ഗ്രൂപ്പ്), ഇസ്മാഈൽ (കാലിക്കറ്റ് ഹാർഡ് വെയർ)ശിഹാബ് (തുമ്പേ ഹോസ്പിറ്റൽ )ഹോട്ട്പാക്ക്,അഡ്വ ഷാഹിദ് (യാബ് ലീഗൽ)മധുർ (സ്റ്റീഡ് ഫാസ്റ്റ് ഗ്രുപ്പ് ) സഹൽ സി മുഹമ്മദ് (ഏഷ്യാനെറ്റ്), അരുൺ പാറാട്ട്, ശരത് ചെറുകുന്ന് (24 ന്യൂസ്), എം സി എ നാസർ (മീഡിയ വൺ), എൽവിസ് ചുമ്മാർ (ജയ്ഹിന്ദ്) സുരേഷ് വെള്ളിമുറ്റം, മുഷീർ കോടിയിൽ (മാതൃഭൂമി ചാനൽ) ശരീഫ് കാരശ്ശേരി (സിറാജ്), ടി ജമാലുദ്ധീൻ (കൈരളി), ജോർജ് ജോസഫ് (ജിടിവി), അനൂപ് കീച്ചേരി (റേഡിയോ ദിൽസേ), ഹിഷാം അബ്ദുസ്സലാം (റേഡിയോ കേരളം) മുനീർ പാണ്ഡിയാല തുടങ്ങിയവരെയാണ് ആദരിച്ചത്.
ചടങ്ങിൽ മുനീർ മാഹി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സലീം വളപട്ടണം, കരീം ഹാജി തളങ്കര പ്രസംഗിച്ചു. നാസർ ഹാജി മുഫീദ് സ്വാഗതവും സുബൈർ പതിമംഗലം നന്ദിയും പറഞ്ഞു.