ലോകത്തിലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള 200 പദ്ധതികൾ ഉൾക്കൊള്ളുന്ന പുതിയ സ്ട്രാറ്റജിയ്ക്ക് ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം ”ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033- നാണ് അംഗീകാരം നൽകിയിരിക്കുന്നത്.
പാർക്കുകളും ബീച്ചുകളും പോലുള്ള പൊതു സൗകര്യങ്ങളുടെ കാര്യത്തിൽ, 200-ലധികം പാർക്കുകളുടെ വികസനം, ബീച്ചുകളിൽ സൈക്ലിംഗ് ട്രാക്കുകൾ 300 ശതമാനം വികസിപ്പിക്കുക, രാത്രി നീന്തൽ ബീച്ചുകളുടെ ദൈർഘ്യം 60 ശതമാനം വർദ്ധിപ്പിക്കുക, സ്ത്രീകൾക്ക് മാത്രമായി പുതിയ ബീച്ചുകൾ നിശ്ചയിക്കുക. ദുബായുടെ പുറം പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ എന്നിങ്ങനെ ദുബായിയെ കാൽനട, പരിസ്ഥിതി, കുടുംബ സൗഹൃദ നഗരമാക്കി മാറ്റുകയാണ് ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ന്റെ ലക്ഷ്യം.
കൂടാതെ 1,000-ലധികം വാർഷിക പരിപാടികളും സ്‌പോർട്‌സ്, കമ്മ്യൂണിറ്റി, സംസ്‌കാരം, കലകൾ, വിനോദം സംഘടിപ്പിക്കുന്നതും ഈ സ്ട്രാറ്റജിയിൽ ഉൾപ്പെടുന്നു.