ഷാർജ ഇന്ത്യൻ അസോസിയേഷനും , ദുബായ് ഇന്ത്യൻ കോൺസിലേറ്റും ചേർന്ന് കമ്മ്യൂണിറ്റി ‘ഔട്ട്റീച്ച്‌’ പ്രോഗ്രാം സംഘടിപ്പിക്കുന്നു

Sharjah Indian Association and Dubai Indian Consulate organizes community 'outreach' programme.

2024 മെയ് 17 വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷനും , ദുബായ് ഇന്ത്യൻ കോൺസിലേറ്റുമായി ചേർന്ന് കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു . ഈ പരിപാടിയിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശനങ്ങൾ അവതരിപ്പിക്കാനാകും.

പാസ്പോര്ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തൊഴിലാളികൾ കമ്പനി ഉടമകളിൽ നിന്നും നേരിടുന്ന വെല്ലുവിളികളും പ്രായോഗിക പരിഹാരങ്ങളും , വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിൽ നേരിടുന്ന കാലതാമസം , അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളും നടപടിക്രമങ്ങളും എന്നിവ സംബന്ധിച്ചുള്ള ചർച്ചയായിരുന്നു ഫെബ്രുവരിയിൽ നടന്ന ഓപ്പൺ ഫോറത്തിൽ ചർച്ചയായത്.

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും . ഷാർജയിലേയും മറ്റു വടക്കൻ എമിറേറ്റുകളിലേയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കോൺസിലേറ്റിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിന് ഇത്തരം ഫോറങ്ങൾ ഉപകരിക്കുമെന്നും ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരയും സെക്രട്ടറി ശ്രീപ്രകാശും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!