രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി ഇന്നലെ ബുധനാഴ്‌ച പുലർച്ചയാണ് അദ്ദേഹം കുടുംബവുമൊത്ത് ദുബായിലെത്തിയത്.
ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം. നിശ്ചയിച്ചതിനും നേരത്തെയാണ് അദ്ദേഹം ദുബായിൽ എത്തിയത്. നേരത്തെ, ശനിയാഴ്ച്‌ച എത്തുമെന്നാണ് അറിയിച്ചിരുന്നത്. മെയ് മാസം ആറിനായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തിൽ നിന്ന് ദുബായ് വഴി പുറപ്പെട്ടത്.